
ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ചു കളങ്ങര -പുതുക്കരി യുഗതാര ഗ്രന്ഥശാല ആൻഡ് വായനശാലയിൽ നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി. ഡി. രഞ്ജിത് അധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി സി. കെ. പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. തലവടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഗായത്രി ബി. നായർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,
ജിൻസി ജോളി, അജിത്കുമാർ പിഷാരത്, സുജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.