ഹരിപ്പാട്: വിശ്വകർമ്മ ജയന്തി ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.മഹാദേവൻ ആവശ്യപ്പെട്ടു.വിശ്വകർമ്മാവിന്റെ ജന്മദിനമാണ് ദേശീയ തൊഴിലാളി ദിനം അവധിയായി പ്രഖ്യാപിക്കേണ്ടത്. ഭാരതീയ തൊഴിൽ സംസ്ക്കാരം വളർത്തിയെടുക്കാൻ ബി.എം.എസിന് സാധിച്ചുവെന്നും ബി.എം.എസ് കാർത്തികപ്പള്ളി മേഖല വിശ്വകർമ്മജയന്തി പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബി.എം.എസ് മേഖല പ്രസിഡന്റ് എസ്.സന്തോഷ്‌ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സി.ഗോപകുമാർ, കേരള പെൻഷണേഴ്സ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശ്, കാർത്തികപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ് അവിനാഷ് .ആർ എന്നിവർ സംസാരിച്ചു.