ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മയുടെ നാല്പത്തി ഏഴാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി, മുതുളം പാർവ്വതി അമ്മ ട്രസ്റ്റും ഗ്രന്ഥശാലയും ചേർന്ന് കാവ്യസായാഹ്നം നടത്തി. ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്കരൻനായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ ദേവദാസ് ഉദ്ഘാടനം ചെയ്തു. മങ്കുളം ജി.കെ.നമ്പൂതിരി, വടക്കടം സുകുമാരൻ, ഉണ്ണിക്കൃഷ്ണൻ തുളസീപുരം,ലത ഗീതാഞ്ജലി, കള്ളിക്കാട് ശശികുമാർ ,കണ്ടല്ലൂർ ലാഹിരി, ഭൻസരിദാസ്, സാം മുതുകുളം എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. ആർ.മുരളീധരൻ സ്വാഗതവും എസ്.സുനീഷ് നന്ദിയും പറഞ്ഞു.