ചേർത്തല:ജിക്ക കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടൽ വീണ്ടും. കഴിഞ്ഞ 12ന് പൈപ്പ് പൊട്ടി 14ന് വൈകിട്ടോടെയാണ് കുടിവെള്ള വിതരണം പുനസ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് തൈക്കാട്ടശേരി ശുദ്ധീകരണ ശാലയിൽ നിന്ന് കുടിവെള്ളം പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിൽ പള്ളിപ്പുറം കൃഷിഭവന് സമീപം 17ന് വീണ്ടും പൊട്ടിയത്.ഇതോടെ ചേർത്തല മുനിസിപ്പാലിറ്റി,പള്ളിപ്പുറം, തണ്ണീർമുക്കം,മുഹമ്മ, കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, എന്നീ പഞ്ചായത്തുകളിൽ പൂർണമായും 20 വരെ ശുദ്ധജലവിതരണം മുടങ്ങും. ദേശീയപാതയോരത്ത് പതിനൊന്നാം മൈലിനു സമീപം 12ന് പ്രധാന വിതരണ കുഴൽ പൊട്ടിയിരുന്നു.14നാണ് ഇത് പുനസ്ഥാപിച്ചത്. കുടിവെള്ള പൈപ്പ് പൊട്ടിയ പള്ളിപ്പുറം കൃഷി ഭവന് സമീപം മന്ത്രി പി.പ്രസാദ് ഇന്നലെ രാത്രിയോടെ എത്തി.അടിയന്തരമായി ജോലികൾ പൂർത്തിയാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി.