photo

ചേർത്തല: അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ നടത്തിയ വിശ്വകർമ്മ ദിനാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു.എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വിശ്വ കാരുണ്യ നിധി എന്ന ജീവകാരുണ്യ സംഘടനയുടെ ഉദ്ഘാടനം നടത്തി. സിനിമാതാരം സാജു നവേദയ മുഖ്യപ്രഭാഷണം നടത്തി.പി.സുരേഷ്‌കുമാർ,എൻ.ടി.ദാസപ്പൻ,സിന്ധു,എം.പി. അജിത്ത്കുമാർ,കെ.എസ്.പ്രകാശൻ,വിജു.എസ്.ആനന്ദ്, പള്ളിപ്പുറം സുനിൽകുമാർ,കർമ്മാലയം മോഹനൻ, എൻ.പി.രാജേന്ദ്രൻ,പി.ചന്ദ്രൻ,വി.കെ. ദാസപ്പൻ,എ.ആർ.ബാബു,പി.കെ.ജയിൻ,തിരുവിഴ ശിവാനന്ദൻ,എസ്.രാജീവ് എന്നിവർ സംസാരിച്ചു.