
ചേർത്തല: ബൈക്കും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അർത്തുങ്കൽ തൈക്കൽ മാളിയേക്കൽ കുഞ്ഞപ്പന്റെ മകൻ എം.കെ.ജോയ്സ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് തറമൂട് പഞ്ചായത്ത് വെളിക്ക് സമീപമായിരുന്നു അപകടം. ജോയ്സ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ജോയ്സിനെ ആദ്യം അർത്തുങ്കൽ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൊബൈൽ ഫോൺ ടെക്നീഷ്യനാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് തൈക്കൽ സെന്റ് ഫ്രാൻസീസ് അസിസി പള്ളി സെമിത്തേരിയിൽ.ഭാര്യ: ആര്യ (നഴ്സ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ,എറണാകുളം).മകൻ:ഏബൽ.മാതാവ്:ഓമന.