
ഹരിപ്പാട്: വളവ് തിരിയുന്നതിനിടെ ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് മുൻ കെ.എസ്.യു നേതാവ് മരിച്ചു. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് കെ.എസ്.യു മുൻ യൂണിറ്റ് പ്രസിഡന്റ് മുതുകുളം വടക്ക് അനിഭവനത്തിൽ ഡി.അനൂപാണ് (51) മരിച്ചത്. കായംകുളം-കാർത്തികപ്പളളി റോഡിൽ ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിന് വടക്കുവശത്തായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ യാത്രക്കാരാണ് ഓടയിൽ ഒരാൾ അപകടത്തിൽപ്പെട്ടു കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ കരീലക്കുളങ്ങര പൊലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ ദിവാകരൻ. അമ്മ: പരേതയായ ജഗദമ്മ. ഭാര്യ: സിന്ധു. മക്കൾ: പവിത്ര, പവിഷ. സഞ്ചയനം: ശനിയാഴ്ച എട്ടിന്.