
മുഹമ്മ :സമൂഹത്തിന് കൈത്താങ്ങാകാൻ വേറിട്ട പദ്ധതിയുമായി ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് .കനിവ് സാമൂഹ്യക്ഷേമ പദ്ധതി പി.കെ.സുകുമാരൻ ആൻഡ് ശ്രീകുമാരി ഫൗണ്ടേഷൻ ചെയർമാൻ ശ്രീജിത്ത് പുല്ലമ്പാറ നിർവഹിച്ചു. ക്ലബ് രക്ഷാധികാരി സുനിമോൻ കെ.എസ്.കണിയാംപറമ്പിൽ പതാക ഉയർത്തി. കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് മുൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.മംഗളാമ്മ സമ്മാനദാനം നിർവ്വഹിച്ചു. ആഘോഷക്കമ്മറ്റി പ്രസിഡന്റ് സി.ആർ. ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെകട്ടറി വിപിൻ.വി.എസ് , പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു , പഞ്ചായത്തംഗം കെ.എസ്. ദാമോദരൻ, ക്ലബ് പ്രസിഡന്റ് ജയാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. രേണുക സുധാറാം സമ്മാനദാനം നിർവ്വഹിച്ചു. ട്രഷറർ സെലിൻ നന്ദി പറഞ്ഞു.