
അമ്പലപ്പുഴ: സംസ്കൃതിയുടെ ഓണാഘോഷവും ശബ്ദ സംവിധാനത്തിന്റെ ഉദ്ഘാടനവും നടത്തി. ആഘോഷ പരിപാടികൾ എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്കൃതിയുടെ മുതിർന്ന അംഗങ്ങളായ പുന്നപ്ര രാമചന്ദ്രൻ, അമ്പലപ്പുഴ രാധാമണി എന്നിവരെ ആദരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം .മാക്കിയാൽ, ആലപ്പി ഋഷികേശ്, കലാമണ്ഡലം ഗണേശൻ, ഗീതാ പുല്ലുകുളങ്ങര, കെ.കെ.വാസുദേവ്, എ.നദീറ എന്നിവർ സംസാരിച്ചു. സംസ്കൃതി കൺവീനർ എ.ടി.മുരളി അദ്ധ്യക്ഷനായി. സെക്രട്ടറി എച്ച്. സുബൈർ സ്വാഗതം പറഞ്ഞു.