ഹരിപ്പാട്: ഐ.സി.ഡി.എസ് പ്രോജക്ട‌് പരിധിയിൽ ഉള്ള തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിലവിൽ ഒഴിവുള്ളതും അടുത്ത മൂന്ന് വർഷത്തിനിടയിൽ ഉണ്ടാകാനിടയുള്ളതുമായ വർക്കർ/ഹെൽപ്പർ തസ്ത‌ികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്‌തികയിൽ അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് ജയിച്ചിരിക്കണം. ഹെൽപ്പർ തസ്‌തികകളിൽ അപേക്ഷിക്കുന്നവർ 7-ാം ക്ലാസ് ജയിച്ചവരും എന്നാൽ 10-ാം ക്ലാസ് പാസാകാത്തവരുമായിരിക്കണം. പ്രായം 18നും 46 നും മദ്ധ്യേ. അപേക്ഷകൾ ഒക്ടോബർ 5ന് വൈകിട്ട് 5ന് മുമ്പായി ഹരിപ്പാട് റവന്യൂ ടവറിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തനസമയത്ത് ഓഫീസുമായി ബന്ധപ്പെടേണം.