ഹരിപ്പാട്: ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ്‌ 45 വയസ് കഴിഞ്ഞ മുതിർന്ന തുള്ളൽ പ്രതിഭകളിൽ നിന്ന് ഏവൂർ ദാമോദരൻ നായർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വയസ് തെളിയിക്കുന്ന രേഖ, തുള്ളൽ പഠനം, പരിചയം, കഴിവ് തെളിയിക്കുന്ന രേഖകൾ,പാസ്പോർട്ട് സയിസ് ഫോട്ടോ സഹിതംഅപേക്ഷകൾ സെക്രട്ടറി, ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ്‌, കലാഭവൻ, ഏവൂർ തെക്ക്, കീരിക്കാട് പി.ഒ, ആലപ്പുഴ ജില്ല, പിൻ 690508 എന്ന വിലാസത്തിൽ 30ന് മുമ്പ് ലഭിക്കണം.20000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഒക്ടോബറിൽ ഏവൂർ അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും.