
അമ്പലപ്പുഴ: ഒന്നര വർഷമായി പുന്നപ്ര ശാന്തിഭവനിൽ കഴിഞ്ഞു വന്ന 70 കാരൻ നിര്യാതനായി. 2023 മേയിൽ, തെരുവിൽ നിന്നും മണ്ണഞ്ചേരി പൊലീസാണ് കാഴ്ച, കേൾവി ശക്തികളില്ലാത്ത വൃദ്ധനെ ഇവിടെ എത്തിച്ചത്. കഴിഞ്ഞ 2 ആഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.ഫോൺ: 9447403035.