ആലപ്പുഴ : ജില്ലയിൽ മുൻഗണന റേഷൻ കാർഡ് മസ്റ്ററിംഗ് ഒക്ടോബർ ഒന്നിന് പൂർത്തിയാക്കാൻ നിർദ്ദേശം. 25 മുതലാണ് മസ്റ്ററിംഗ് ആരംഭിക്കുക. അക്ഷയ കേന്ദ്രങ്ങൾക്ക് മസ്റ്ററിംഗിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകാത്തതിനാൽ റേഷൻ കടകൾ വഴിയേ സംസ്ഥാനത്ത് മസ്റ്ററിംഗ് നടക്കുകയുള്ളൂ.
അടുത്തമാസം 10ന് മുമ്പ് ബി.പി.എൽ, എ.എ.വൈ കാർഡുകൾ സൗജന്യമായി മസ്റ്ററിംഗ് നടത്തണമെന്നാണ് സംസ്ഥാന സർക്കാർ നിർദ്ദേശം. ജില്ലയിൽ റേഷൻകടകൾ കേന്ദ്രീകരിച്ച് 25 മുതൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന മസ്റ്ററിംഗ് ക്യാമ്പ് നടത്തും. മുൻഗണനാ കാർഡുകൾക്ക് കൂടുതൽ ആനുകൂല്യം ഉള്ളതിനാൽ മരിച്ചവരുടെ പേരിലും റേഷൻ സാധനങ്ങൾ വാങ്ങാനുള്ള സാദ്ധ്യത മസ്റ്ററിംഗിലൂടെ തടയാനാകും. സ്ഥലത്തില്ലാത്തവരുടെയും വിദേശത്ത് ജോലിയുള്ളവരുടെയും പേര് മസ്റ്ററിംഗ് കഴിയുന്നതോടെ റേഷൻകാർഡുകളിൽ നിന്ന് ഒഴിവാക്കും. കിടപ്പു രോഗികളുടെ മസ്റ്ററിംഗ് റേഷനിംഗ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി നടത്തും. റേഷൻകടകളിൽ എത്താൻ കഴിയാത്തവിധം ഭിന്നശേഷിയുള്ളവരുടെ മസ്റ്ററിംഗും ഇത്തരത്തിലായിരിക്കും.
ഇ പോസ് ചിച്ചാൽ സമയം കൂടും
ജില്ലയിൽ 11.39 ലക്ഷം ബി.പി.എൽ, എ.എ.വൈ റേഷൻ കാർഡുകളാണുള്ളത്
ഓരോകാർഡിലും നാല് അംഗങ്ങൾ വീതം കൂട്ടിയാൽ 45.57ലക്ഷത്തിലധികം പേർ
ആധാർ റേഷൻകാർഡുമായി ബന്ധിപ്പിക്കാൻ കുറഞ്ഞത് അഞ്ച് മിനിട്ട് വേണ്ടിവരും
ഇ പോസ് യന്ത്രത്തിൽ നെറ്റിന് വേഗത കുറവാണെങ്കിൽ സമയം ഇതിലും കൂടും
റേഷൻ വിതരണത്തിനിടെയുള്ള മസ്റ്ററിംഗ് കടക്കാർക്ക് പ്രശ്നമാണ്
അവധിദിവസങ്ങളിലും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കേണ്ടിവരും
ആദിവസം തൊഴിലാളികളുടെ വേതനം കൂടി കടയുടമ നൽകേണ്ടിവരും.
ജില്ലയിൽ റേഷൻ കാർഡുകൾ
ആകെ : 11,39,415
മുൻണന കാർഡുകൾ : 10,12,426
എ.എ.വൈ കാർഡുകൾ: 1,26,989
3,83,529
മസ്റ്ററിംഗ് പൂർത്തികരിച്ച കാർഡുകൾ
മസ്റ്ററിംഗ് ഒക്ടോബർ 10ന് പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിൽ സർക്കാർ നിർദ്ദേശം അനുസരിച്ച് 25മുതൽ ഒക്ടോബർ ഒന്നുവരെ പ്രത്യേക കാമ്പയിൻ നടത്തും
- മായാദേവി, ജില്ലാ സപ്ളൈഓഫീസർ
മസ്റ്ററിംഗ് ജോലിയിൽ നിന്ന് ഒഴിവാക്കാനോ മാന്യമായ പ്രതിഫലം നൽകാനോ സർക്കാർ തയ്യാറാകണം.
റേഷൻ കാർഡ് മസ്റ്റിംഗ് അക്ഷയ കേന്ദ്രങ്ങൾ വഴിയാക്കാൻ സർക്കാർ ഇടപെടണം. ഇല്ലെങ്കിൽ അക്ഷയകേന്ദ്രങ്ങൾ ഈടാക്കുന്ന ഫീസിന്റെ പകുതി നൽകണം.
- എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ