ചേർത്തല: ചേർത്തല ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജൂൺ 23,24 തിയതികളിൽ കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 24,25,26 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ ചേർത്തല വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ നടത്തും. വിജയികൾ രേഖകളുമായി പരിശോധനയ്ക്ക് ഹാജരാകണം.