ചേർത്തല: ചേർത്തല കാർഡ് ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2023-24 വിദ്യാഭ്യാസ വർഷത്തിൽ 10ാം ക്ലാസ്,പ്ലസ്ടു,ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയവർക്കാണ് അവാർഡ് നൽകുന്നത്.സർട്ടിഫിക്കറ്റിന്റേയും,മാർക്ക് ലിസ്റ്റിന്റെയും പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 28ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.