
ഹരിപ്പാട്: വിശ്വകർമ സർവീസ് സൊസൈറ്റി ഹരിപ്പാട് 599-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ ദിനം ആഘോഷിച്ചു. ശാഖ പ്രസിഡന്റ് സി.വിജയൻ പതാക ഉയർത്തി. തുടർന്നു വിശ്വകർമ പൂജ നടന്നു. പൊതു സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം എം.മുരുകൻ പാളയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഫലകവും ക്യാഷ് അവാർഡും നൽകി. ശാഖ പ്രസിഡന്റ് സി.വിജയൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ .സന്തോഷ്‌കുമാർ, യൂണിയൻ സെക്രട്ടറി സി .കൃഷ്ണൻ ആചാരി, ശാഖ സെക്രട്ടറി അനു കെ.രാജ്, ശാഖ വൈസ് പ്രസിഡന്റ് ആർ.സെൽവരാജൻ, മുൻ പ്രസിഡന്റ് എസ് .രങ്കരാജൻ, ട്രഷറർ ചന്ദ്രബോസ്, ജോയിന്റ് സെക്രട്ടറി ജി.നിധീഷ് കുമാർ എന്നിവർ സംസാരിച്ചു.