മാന്നാർ : കേരള സർക്കാർ ആയുഷ് വകുപ്പ്, മാന്നാർ ഗ്രാമപഞ്ചായത്ത്, ഗവ.മോഡൽ ഹോമിയോപ്പതി ഡിസ്പെൻസറി, നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്നിവയുടെ സായയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് മാന്നാർ ഗവ.ജെ.ബി.സ്‌കൂളിൽ ഇന്ന് നടക്കും. ആയുഷ് ജെറിയാട്രിക് ഹെൽത്ത് ക്യാമ്പിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 ന് വരെ നടക്കുന്ന ക്യാമ്പിൽ വയോജനങ്ങൾക്കായി രോഗ നിർണയം സ്ക്രീനിംഗ്, മോട്ടിവേഷൻ ആൻഡ് കൗൺസിലിംഗ്, മെഡിക്കൽ പരിശോധന, ചികിത്സ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി വിവധ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും. ക്യാമ്പിന്റെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്ന്നകുമാരി നിർവഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കും. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ലീന ജാസ്‌മിൻ, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ രാജിഷ രാധൻ എ.ആർ, യോഗ ഇൻസ്ട്രക്ടർ ഡോ.സുധപ്രിയ.കെ എന്നിവർ ബോധവത്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകും