ആലപ്പുഴ : ജില്ലാപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കായികാദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (അസൽ പകർപ്പ്), തിരിച്ചറിയൽ കാർഡ് എന്നിവയുമായി ഇന്ന് രാവിലെ 10.30 ന് ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഒഴിവുകൾ (ഡി.ഇ.ഒ) തലത്തിൽ:ആലപ്പുഴ - 3,കുട്ടനാട് - 3 ,മാവേലിക്കര - 5,ചേർത്തല -3.