ആലപ്പുഴ : 28ന് നടക്കുന്ന നെഹ്രു ട്രോഫി ജലോത്സവ മത്സര വളളംകളിക്ക് മുന്നോടിയായി സ്റ്റാർട്ടിംഗ് സംവിധാനത്തിന്റെയും ട്രാക്കിന്റെയും പവലിയന്റെയും നിർമ്മാണം പുരോഗമിക്കുന്നതിനാൽ പുന്നമടയിൽ ഹൗസ് ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ 29ന് വൈകിട്ട് 7 മണി വരെ ഹൗസ് ബോട്ടുകളുടെ പാർക്കിംഗ് നിരോധിച്ചതായി ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയറും എൻ.ടി.ബി.ആർ ഇൻഫ്രാസ്ട്രക്ചർ കൺവീനറുമായ എം.സി.സജീവ്കുമാർ അറിയിച്ചു. ഹൗസ് ബോട്ടുകൾ മറ്റെവിടേക്കെങ്കിലും മാറ്റി ഇടണം.