കുട്ടനാട് തലവടി നീരേറ്റുപുറം ബിഗിൻ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് ഉദ്ഘാടനവും ഓണാഘോഷവും നടന്നു. ചക്കുളത്തുകാവ് മിനി ആഡിറ്റോറിയത്തിൽ ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിപാടിക്ക് ചക്കുളത്തുകാവ് ക്ഷേത്ര ട്രസ്റ്റി രഞ്ജിത് ബി നന്പൂതിരി ഭദ്രീപം തെളിച്ചു. തുടർന്ന് വിവിധ കലാകായിക പരിപാടികൾ നടന്നു. വൈകിട്ട് നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് സി . ജി വിഷ്ണു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാർ പിഷാരത്ത് , വെള്ളാർമല ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ പ്രധാന അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ , ക്ലബ് സെക്രട്ടറി വിദ്യ, ട്രഷറർ സ്വാതി അംഗങ്ങളായ അഭിജിത്ത്, പ്രവീൺ , മഹേഷ്, അശ്വിൻ, അതിൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.