
അരൂർ : തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും പെൻഷൻ പോലും നൽകാതെ തൊഴിലാളികളെ ദ്രോഹിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിന്റെ വഞ്ചനാപരമായ നിലപാട് തൊഴിലാളി സമൂഹം തിരിച്ചറിയണമെന്ന് ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ജയേഷ് ജയറാം പറഞ്ഞു. ദേശീയ തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി അരൂർ മേഖലയിൽ സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തി പൊതു സമ്മേളനവും പ്രകടനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എം.എസ് മേഖല പ്രസിഡന്റ് സരസൻ അദ്ധ്യക്ഷനായി . മേഖല ജോയിന്റ് സെക്രട്ടറി സിനു ഗോവിന്ദൻ സംസാരിച്ചു.