ആലപ്പുഴ : കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇ.പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു. ജില്ലാ കേന്ദ്രത്തിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ സെക്രട്ടറി ബി.എസ്.ബെന്നി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.പി.രാജിമോൾ, ജില്ലാ ജോയിൻ സെക്രട്ടറി പി.എസ്.ഷീജ, ജില്ലാ കമ്മിറ്റി അംഗം കെ.വി.ബോബൻ എന്നിവർ സംസാരിച്ചു.