ആലപ്പുഴ : ജില്ലയിൽ ഓണക്കാലത്ത് ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നാല് ദിവസങ്ങളിലായി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചവർക്കെതിരെ 64 കേസുകൾ രജിസ്റ്റർ ചെയ്തു. ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 21 എണ്ണം. തിരുവോണ ദിനത്തിൽ ഒമ്പതും അവിട്ടം ദിനത്തിൽ പതിനാറും ചതയ ദിനത്തിൽ പതിനെട്ടും കേസുകൾ രജിസ്റ്റർ ചെയ്തു. വരുംദിവസങ്ങളിലും കർശനമായ വാഹന പരിശോധന നടത്തി നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.