yuvajanavaram

മാന്നാർ : പാവുക്കര പള്ളി യുവജന പ്രസ്ഥാനത്തിന്റെ യുവജനവാരം 2024 ഇടവക വികാരി ഫാ.ജോർജ് വർഗീസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന യുവജനവാറാത്തോടനുബന്ധിച്ച് ഓണാഘോഷം, കാരുണ്യ പ്രവർത്തനങ്ങൾ, അഗതി മന്ദിര സന്ദർശനം എന്നിവ നടക്കും. സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോർജ് ജേക്കബ്, അനൂപ് വി.തോമസ്, ഷാരോൺ തോമസ്, ഷോൺ സാം എന്നിവർ സംസാരിച്ചു.