
ചേർത്തല:വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാലയിൽ ബെന്ന്യാമിന്റെ ആടുജീവിതം പുസ്തക ചർച്ചയും ആദരവും നടത്തി.നോവലിലെ യഥാർത്ഥ നായകൻ നജീബിനെ ചടങ്ങിൽ ആദരിച്ചു.അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും ആടുജീവിതം നോവൽ പിറവിയെടുക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ചും നജീബ് സംസാരിച്ചു.ജി.ഷിബു അദ്ധ്യക്ഷനായി.കെ.ബി.റഫീഖ്,കെ.ജി.ഹെൻഡ്രി,വി.ബി.പാർത്ഥസാരഥി,വി.എം.നിഷാദ്,കെ.കെ.സഹദേവൻ, ഷീലാ സുന്ദരൻ എന്നിവർ സംസാരിച്ചു.