ഹരിപ്പാട് : പൊന്നോണം - 2024 ന്റെ ഭാഗമായി സൈനിക- അർദ്ധ സൈനിക കൂട്ടായ്‌മയായ ഗാർഡിയൻസ് ഒഫ് ദ നേഷനാണ് ഓണാഘോഷവും കുടുംബ സംഗമവും ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവനിൽ സംഘടിപ്പിച്ചത്. റിട്ട. ഡി.വൈ.എസ്.പി സുഭാഷ് ചേർത്തല , ഗാന്ധിഭവനിലെ മുതിർന്ന അംഗം കല്ല്യാണി അമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളി ച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സുരേഷ് ഹരിപ്പാട് അദ്ധ്യക്ഷനായി. ആയാപറമ്പ് ഗാന്ധിഭവൻ ചെയർമാൻ ജി.രവീന്ദ്രൻപിള്ള , ഡയറക്ടർ മുഹമ്മദ് ഷെമീർ, ഭരണ സമിതി അംഗം സുന്ദരം പ്രഭാകർ എന്നിവർ സംസാരിച്ചു. ജി. എൻ. എ പ്രസിഡന്റ് കൃഷ്ണൻ ചെട്ടികുളങ്ങര,സെക്രട്ടറി ശശി പട്ടോളി മാർക്കറ്റ് , വിനോദ് ചിങ്ങോലി, അജയകുമാർ , ഹരിദാസൻ, പ്രകാശ്, അമ്പിളി,സനൽകുമാർ പിള്ള ചെറുതന ,അർജുൻ, മുരളീധരൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.