
ചേർത്തല:വയനാട് ഉരുൾപൊട്ടലിൽ ദിരിതമനുഭവിക്കുന്ന വിദ്യാർത്ഥികളടക്കമുള്ളവർക്ക് പ്രത്യേക സഹായവുമായി എസ്.എസ്.ചേഞ്ച് മേക്കേഴ്സ് ഫൗണ്ടഷനും ഗുഡ് ദീഡ്സ് ഡേ സംഘടനയും. പാലിയേറ്റീവ് രോഗികൾക്കാവശ്യമായ മെഡിക്കൽ ഉത്പന്നങ്ങളും,വിദ്യാർത്ഥികൾക്ക് ബാഗും കുടയും പഠനോപകരണങ്ങൾ അടങ്ങുന്ന ഒരു സ്‌കൂൾ കിറ്റ് തുടങ്ങിയവയാണ് എത്തിക്കുന്നത്.
യാത്ര സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ ഫ്ളാഗ് ഓഫ് ചെയ്തു. ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരൻ,കെ.സി.ആന്റണി,കെ.പി.പ്രകാശൻ,സന്തോഷ് സേവ്യർ,ഡി.ബാബു,അജ്മൽ,സൂരജ്, നന്ദു,സെബാസ്റ്റ്യൻ,ആരോമൽ,രതീഷ്,ജോസഫ്‌പോൾ,ശ്യാം എന്നിവർ സംസാരിച്ചു.