hsj

ഹരിപ്പാട്: സി.പി.എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മറ്റി ചേപ്പാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ വലിയതാഴപ്പള്ളിൽ ശ്യാമളയ്ക്ക് നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ കൈമാറി . ചേപ്പാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.മോഹനൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.ടി.എസ്.താഹ, ടി.സുരേന്ദ്രൻ, എം.ശിവപ്രസാദ്, കെ.വിജയകുമാർ, ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണുകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.രഘു, മനു ദിവാകരൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.