photo

ചേർത്തല:വധശ്രമ കേസിലെ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു.ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈക്കൽ ഇലഞ്ഞിക്കൽ നിബിനാണ് (ഉണ്ണി– 25) അറസ്റ്റിലായത്.ആയിരംതൈ സ്‌കൂളിന് സമീപം വച്ച് രണ്ട് യുവാക്കളെ കത്തി ഉപയോഗിച്ച് കുത്തി പരിക്ക് ഏൽപ്പിക്കുകയായിരുന്നു.ലഹരി മരുന്ന് കേസ് ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിയാണ് നിബിൻ.അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി.ജി.മധു,എസ്.ഐ സജീവ്കുമാർ.ഡി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ എം.പി.ബിജു,ടി.സുനിൽകുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവ്യർ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.