
ചാരുംമൂട് : ശ്രീ വിരാട് വിശ്വകർമ്മ യൂണിയൻ പടനിലം ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനം ആചരിച്ചു. രക്ഷാധികാരി ബാലകൃഷ്ണനാചാരി പതാക ഉയർത്തി. ശാഖാപ്രസിഡന്റ് എം.മുരളീധരകുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ ഭാരവാഹികളായ ശാന്തമ്മ, ശശിധരൻ,രവീന്ദ്രൻ അനിൽ കുമാർ, രവി, വേണു, ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.