
ചേപ്പാട്: പത്തിയൂർക്കാല 1070-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഓണഘോഷവും കുടുംബസംഗമവും എൻഡോവ്മെന്റ് വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശ്രീ മഹാദേവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കരയോഗംസെക്രട്ടറി ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് താലുക്ക് യൂണിയൻ സെക്രട്ടറി സന്തോഷ് കുമാറും ബാബു എൽപ്പിള്ളയും എൻഡോവ്മെന്റ് വിതരണം ചെയ്തു. രാമായണമേളയിൽ വിജയികളായവിദ്യാർത്ഥികൾക്ക് യൂണിയൻ കമ്മിറ്റി അംഗമായ ഗംഗാധര കുറുപ്പ് അവാർഡ് വിതരണം ചെയ്തു. മുതിർന്ന കരയോഗം അംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻനായർ, ട്രഷറർ ,വിജയകുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകൃഷ്ണകുമാർ, മഹിളാസമാജം പ്രസിഡന്റ് സാവിത്രികുട്ടിയമ്മ, മഹിളാസമാജം സെക്രട്ടറി രാജലക്ഷ്മിപ്പിള്ള, കമ്മിറ്റി അംഗങ്ങളായ സോമനാഥ കുറുപ്പ്, വേണുഗോപാൽ, ശ്രീമുരളിധരൻനായർ,പത്മകുമാരി ,പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.