sls

മുഹമ്മ: പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിൽനിന്ന് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുകയും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുകയും ചെയ്ത സച്ചിൻ സജീവിനെ മകരം റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. കണികുളത്തിന് സമീപം കഞ്ഞിക്കുഴി പഞ്ചായത്ത് 10-ാം വാർഡ് കൊരക്കംപള്ളി വീട്ടിൽ സജീവൻ - തങ്കച്ചി ദമ്പതികളുടെ പുത്രനാണ് സച്ചിൻ സജീവ്.

ചടങ്ങിൽ മകരം രക്ഷാധികാരി സി.കെ.മണി ചീരപ്പൻചിറ പൊന്നാട അണിയിച്ചു. ബി രാധാകൃഷ്ണൻ, രത്നാകരൻ തുരുത്തിക്കാട്, കെ.കെ.സാനു, എൻ.അനിൽകുമാർ നീലാംബരി, കെ.കെ.കുഞ്ഞുമണി എന്നിവർ സംസാരിച്ചു.