ആലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ രാപ്പകൽ സമരം സംഘടിപ്പിക്കുമെന്ന് നാഷണൽ ജനാതാദൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.22 ന് തോട്ടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധം ഡി.സി.സി പ്രസി‌ഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി മേടയിൽ അനിൽകുമാർ, ജില്ലാ പ്രസിഡന്റ് സുമേഷ് പള്ളിക്കൽ, ജില്ലാ സെക്രട്ടറി രഘൂത്തമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.