hsh

ഹരിപ്പാട്: കുമാരപുരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ സാമൂഹ്യ വിരുദ്ധർ കല്ലെറിഞ്ഞു. ഓഫീസിന്റെ ജനൽ ഗ്ലാസ് തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പൊലീസ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ,കുമാരപുരത്തെ സമാധാന രാഷ്ട്രീയത്തെ തകർക്കാൻ ആസൂത്രിതമായി നടത്തിയ നടപടിയാണിതെന്നും കുമാരപുരം നോർത്ത് സൗത്ത് മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊലീസ് സബ് ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ചു.നോർത്ത് പ്രസിഡന്റ് കെ .സുധീർ ,സൗത്ത് പ്രസിഡന്റ് ജി .ശശികുമാർ എന്നിവർ സംഭവത്തെ അപലപിച്ചു.