ഹരിപ്പാട്: ചിങ്ങോലി ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി നടന്ന ഹോമിയോപ്പതി മെഡിക്കൽക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.സജിനി അദ്ധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ്സ് മെഡിക്കൽ ഓഫീസർ ഡോ. അഷ്റഫ് എസ് നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്. ചേപ്പാട്, മെമ്പർമാരായ പ്രമീഷ് പ്രഭാകരൻ, പ്രസന്ന സുരേഷ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ സൗജന്യ രക്തപരിശോധനയും മരുന്നു വിതരണവും നടന്നു., ഡോ. രമ്യാരാജ് , ധന്യ ആർ,സുനീഷ് രാജ്, ഷീജാകുമാരി എന്നിവർ നേതൃത്വം നൽകി.