
അമ്പലപ്പുഴ: ബി .ആർ .സി അമ്പലപ്പുഴ ഓട്ടിസം സെന്ററിലെ വിദ്യാർത്ഥികളുടെ ഓണാഘോഷം എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ഗായത്രി, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കെ.കെ.കുഞ്ചുപിള്ള സ്മാരക സ്കൂൾ ആഡിറ്റോയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. അമ്പലപ്പുഴ എ. ഇ. ഒ എസ്.സുമാദേവി, ബി.ആർ.സി ട്രെയിനർ കെ .രാജു, ബി .ആർ. സി സ്പെഷ്യൽ എഡ്യൂക്കേറ്റർ ടി.എസ്. ഉണ്ണിമായ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എ. ജി. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു.