ആലപ്പുഴ : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി ) രണ്ടാം ജില്ലാ സമ്മേളനം 22ന് ആലപ്പുഴയിൽ നടക്കും. കേരള ബാങ്ക് റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എച്ച്.എച്ച്.ബി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. കേരള ബാങ്ക് മുൻ ഡയറക്ടർ എം.സത്യപാലൻ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.അനിൽ കുമാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ, ബെഫി സംസ്ഥാന കമ്മറ്റി അംഗം സി.ജയരാജ്, കെ.ബി.ഇ.എഫ് സംസ്ഥാന വനിത കമ്മിറ്റി കൺവീനർ എൽ.സിന്ദുജ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.ആർ.രമേശ് എന്നിവർ സംസാരിക്കും.