photo

ആലപ്പുഴ : റിട്ട. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിജയലാൽ നെടുകണ്ടം രചിച്ച "യോഗ നയനങ്ങൾ മിഴിനീരണിയുമ്പോൾ" എന്ന പുസ്തകത്തിന്റെ വിതരണം കണിച്ചുകുളങ്ങര ഗുരുദേവ ക്ഷേത്രസന്നിധിയിൽ നടന്നു. ഗുരുധർമ്മ പ്രചാരകൻ ബേബിപാപ്പാളിക്ക് ആദ്യകോപ്പി നൽകി കണിച്ചുകുളങ്ങര ദേവസ്വം മാനേജർ മുരുകൻ പെരക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥകർത്താവ് വിജയലാൽ നെടുകണ്ടം, ദേവസ്വം കമ്മിറ്റി അംഗം നിഷ, തങ്കമണി രവീന്ദ്രൻ, സുമ വിശ്വംഭരൻ എന്നിവർ സംസാരിച്ചു.