ഓച്ചിറ : ഒക്ടോബർ 12ന് നടക്കുന്ന 28ാംഓണ മഹോത്സവത്തിന് നന്ദികേശന്മാരെ അണിയിച്ചൊരുക്കുന്ന കാളകെട്ട് സംഘങ്ങൾ ക്രമ നമ്പറും, പാരിതോഷികവും ലഭിക്കുന്നതിന് ക്ഷേത്ര ഭരണസമിതിയിൽ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. അപേക്ഷ ഫോം 23 മുതൽ 30 വരെ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 30. രജിസ്ട്രേഷൻ ഫീസ് 100 രൂപ. സെപ്റ്റംബർ 30 ന്ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.