തുറവൂർ :ഗുരുധർമ്മ പ്രചാരണ സഭ പറയകാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നാലുകുളങ്ങര ഗുരുമന്ദിരത്തിൽ ഗുരുദേവജയന്തി മുതൽ മഹാസമാധി ദിനം വരെ 33 ദിവസങ്ങളിലായി നടന്നു വരുന്ന ജപയജ്ഞം നാളെ വൈകിട്ട് 3.30 ന് മഹാസമാധിപുജയോടെ സമാപിക്കും. രാവിലെ 6.30 ന് മഹാഗുരുപുജ,സമൂഹ പ്രാർത്ഥന, സംഗീത ഭജന.എസ്.എൻ.ഡി.പി യോഗം 4365-ാം നമ്പർ പറയകാട് നോർത്ത് ശാഖയുടെ നേതൃത്വത്തിൽ വല്ലേത്തോട്ടിൽ നിന്ന് അരംഭിക്കുന്ന മൗനജാഥയും , പറയകാട് 684-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ദേശതോടിന് സമീപത്ത് നിന്നും ആരംഭിക്കുന്ന മൗനജാഥയും , ശ്രീനാരായണസഹോദര ധർമ്മവേദിയുടെ നേതൃത്വത്തിൽ കാനാപറമ്പ് പ്രദേശത്ത് നിന്നും ആരംഭിക്കുന്ന മൗന ജാഥയും ഗുരുസന്നിധിയിൽ എത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് പറയകാട് എസ്.എൻ ട്രസ്റ്റ് വക അന്നദാനം. വൈകിട്ട് 3.30 ന് മഹാസമാധി പൂജാ ദർശനം, സംഗീത ഭജന, തുടർന്ന് പായസ വിതരണം. സമാധി ദിനത്തിൽ ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തിയുടെ നേതൃത്വത്തിൽ ആയിരത്തിലധികം ഗുരുപൂജയ്ക്കുള്ള ക്രമീകരണങ്ങൾ നാലു കുളങ്ങര ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. നാലുകുളങ്ങര ദേവസ്വത്തിന്റേയും പറയകാട് എസ്.എൻ. ട്രസ്റ്റിന്റേയും സഹകരണത്തോടെയാണ് ജപയജ്ഞം. ഗുരുധർമ്മപ്രചാ രണ സഭയാണ് 1986 മുതൽ നടത്തി വരുന്ന ജപയജ്ഞത്തിന്റെ സംഘാടകർ.