മുഹമ്മ: കല്ലാപ്പുറം വിശ്വഗാജി മഠം കിഴക്കേ ഗുരു മന്ദിരത്തിൽ ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നാളെ നടക്കും.

രാവിലെ 6ന് അഷ്ടദ്രവ്യഗണപതി ഹവനം,7ന് വിശേഷാൽ പൂജകൾ,8ന് ഗുരു പൂജ, ഗുരു പുഷ്പാഞ്ജലി, സമൂഹ പ്രാർത്ഥന, 12ന് അന്നദാനം,വൈകിട്ട് 3ന് സമാധി പൂജ, സമൂഹ പ്രാർത്ഥന, ഗുരു പ്രസാദം,4ന് ശാന്തി യാത്ര.