മുഹമ്മ: എസ്.എൻ.ഡി.പി യോഗം പെരുന്തുരുത്ത് ആർ. ശങ്കർ സ്മാരക ശാഖാമന്ദിര വാർഷികം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ബാലജന യോഗത്തിലെ കുട്ടികൾക്കായി വാങ്ങിയ ചെസ് - ക്യാരംസ് ബോർഡുകളുടെ ഉദ്ഘാടനവും അദ്ദേഹം നടത്തി. ശാഖാ യോഗം പ്രസിഡന്റ് ജി.ജയതിലകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് അജിതാ മധു രചിച്ച വഞ്ചിപ്പാട്ടിന്റെ ദൃശ്യാവിഷ്ക്കാരവും നടന്നു. സെക്രട്ടറി എൻ.സി.അജയരാജ്,​ എ.കെ. രംഗരാജൻ,​ശാഖാ യോഗം വൈസ് പ്രസിഡന്റ് എം.മധു ,പഞ്ചായത്തംഗം ദീപു ,താലൂക്ക് യൂത്ത്മൂവ്മെന്റ് സെക്രട്ടറി വിഷ്ണു ,ലിജിമോൾ ,എംപ്ലോയീസ് ഫോറം സെക്രട്ടറി സുരാജ് ,സി.പി.ആദി,​ ആഘോഷ കമ്മിറ്റി ചെയർമാൻ രാജിമോൻ,​ പി.രാജു എന്നിവർ സംസാരിച്ചു.