aaa

മുഹമ്മ: മുഹമ്മ ചീരപ്പൻ ചിറ സ്വാമി അയ്യപ്പൻ പഠന കളരിയിൽ ചെമ്പഴന്തി ശ്രീ നാരായ പഠന തീർത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വതിൽ ഗുരുദേവ പഠന ശിബിരം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പി.പരീക്ഷിത്ത് ഉദ്ഘാടനം ചെയ്തു. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി . ബേബി പാപ്പാളിയെ മാധവ ബാലസുബ്രഹ്മണ്യം പൊന്നാടയണിയിച്ച് ആദരിച്ചു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അന്തിക്കാട് കളരി പരിരക്ഷക പത്മജാ ബാലസുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. ഗുരുദേവ ക്വിസ് മത്സരത്തിന് ബേബി പാപ്പാളിൽ നേതൃത്വം നൽകി.