local

ഹരിപ്പാട്:ഏവൂർ തെക്ക്പത്തിയൂർക്കാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗഹൃദ റെസിഡന്റ്സ് അസോസിയേഷന്റെ വാർഷിക ഒത്തുചേരലും ഓണാഘോഷവും നടന്നു. ബേബി മത്തായി തെക്കേടത്ത് ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ഹരീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് ഗീവർഗീസ് സ്വാഗതം പറഞ്ഞു.