1

കുട്ടനാട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തലവടി സേവാഭാരതിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. സേവാഭാരതി ജില്ലാ സെക്രട്ടറി മധുസൂദനൻ, സേവാഭാരതി തലവടി പ്രസിഡന്റ് ഗോകുൽ ഗോപാലകൃഷ്ണൻ, സെക്രട്ടറി വിനീഷ്, ട്രഷറർ സന്തോഷ് , പ്രവർത്തകരായ പി. ആർ.രജീഷ്, മനു എസ്.മേനോൻ, രാഖിൽ രാജ്, നന്ദുപ്രസാദ്, പ്രവീൺ, ജനുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നിരവധി സന്നദ്ധ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് രക്തദാനം ഉദ്ഘാടനം ചെയ്തു