ആലപ്പുഴ : അഖിലകേരള വിശ്വകർമ്മ മഹാസഭ ആര്യാട് ശാഖായോഗം വാർഷികം ഇന്നും നാളെം വേലിയാകുളങ്ങര ശാഖായോഗം അങ്കണത്തിൽ നടക്കും.ഇന്ന് രാവിലെ 10ന് പതാക ഉയർത്തൽ. ഉച്ചയ്ക്ക് 2.30ന് മഹിളാ സമാജം വാർഷിക യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഷീബാശശി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10ന് യൂണിയൻ സെക്രട്ടറി എം. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനം അഡ്വ. വി.എൻ ശശിധരൻ ഉദ്ഘാടനം ചെയ്യും. വി.പി ആചാരി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2.30ന് നഗരസഭാ ചെയർപെഴ്സൺ കെ.കെ ജയാമ്മ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.പി ആചാരി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് അ‌ഡ്വ. വി.എൻ ശശിധരൻ ആമുഖപ്രസംഗം നടത്തും.