അമ്പലപ്പുഴ: ബി.ജോസുകുട്ടിയുടെ പ്രണയത്തിന്റെ ഫോസിൽ എന്ന കാവ്യസമാഹാരം നാളെ പ്രകാശനം ചെയ്യും. നാളെ വൈകിട്ട് 3 ന് എ.ജെ.പാർക്ക് ഓഡിറ്റോറിയത്തിൽ കാവാലം ബാലചന്ദ്രൻ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യും.ഫിലിപ്പോസ് തത്തംപ്പള്ളി അദ്ധ്യക്ഷനാകും. ഡോ. ജെ.കെ.എസ്.വിട്ടൂർ വയലാർ ഗോപാലകൃഷ്ണന് നൽകി പ്രകാശന കർമ്മം നിർവഹിക്കും.സി.ജീവൻ പുസ്തക പരിചയം നടത്തും.