
മുഹമ്മ: കാവുങ്കൽ ഗ്രാമീണ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ 49മത് ഓണാഘോഷ പരിപാടികളും അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റും അവസാനിച്ചു. ഫ്രണ്ട്സ് കലവൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഗ്രാമീണ കാവുങ്കൽ ജേതാക്കളായി. കാവുങ്കൽ ദേവി ക്ഷേത്ര മൈതാനത്ത് സംഘടിപ്പിച്ച ഫുട്‌ബാൾ മത്സരത്തിൽ കാസർകോട് ,മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നുൾപ്പെടെ 30 ടീമുകളാണ് സീനിയർ,ജൂനിയർ വിഭാഗങ്ങളിലായി പങ്കെടുത്തത്. 2024ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് സവിനയൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാതല അത്തപ്പൂക്കള മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 15000 , 10000 രൂപയും കാവുങ്കൽ ദേവിക്ഷേത്രം മേൽശാന്തി സുരേഷ് നമ്പൂതിരി ഏർപ്പെടുത്തിയിട്ടുള്ള എ.കെ.എൻ നമ്പൂതിരി സ്മാരക എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു. ഫുട്‌ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യൻമാരായ ഗ്രാമീണ കാവുങ്കലിന്
പി. കെ. വാസു മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 60,000 രൂപയും രണ്ടാം സ്ഥാനം നേടിയ ഫ്രണ്ട്സ് കലവൂരിന്
കെ. വിജയൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 30000 രൂപയും സമ്മാനിച്ചു.
സമാപന സമ്മേളനവും ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പി. പി. ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അനിൽകുമാർ എ.കോതർകാട് അധ്യക്ഷത വഹിച്ചു. ലെനിൻ മിത്രൻ സമ്മാനദാനം നിർവ്വഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി. വി. അജിത് കുമാർ , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.റിയാസ് , എസ്. സൂയമോൾ, എസ്. ദീപു ,എം. വി. സുനിൽകുമാർ എന്നിവരും പി. എസ്. സന്തോഷ് കുമാർ,വി.സി.വിശ്വമോഹൻ ,സി. കെ. ശശി, എൻ. എസ്. സോജുമോൻ, സനൽകുമാർ, ഗിരീഷ് കൊല്ലം പറമ്പൻ, പ്രശാന്ത് മാടവന തുടങ്ങിയർ സംസാരിച്ചു.