
ചേർത്തല:ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിലെ ഹിന്ദി വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹിന്ദി സാഹിത്യമത്സരങ്ങളുടെ ഉദ്ഘാടനം , ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ സെക്രട്ടറി കെ.വിജയൻ നിർവഹിച്ചു.ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷ വഹിച്ചു. ജനറൽസെക്രട്ടറി പി.എസ്.മനു ,ട്രഷറർ പി.ശശി, പ്രിൻസിപ്പൽ അഖിലകൃഷ്ണ, സാഹിത്യകാരൻ ടി.വി. ഹരികുമാർ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും വിതരണം ചെയ്തു. സമാപന യോഗത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,കഞ്ഞിക്കുഴി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ സി.വി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.