പന്തളം : എസ്.എൻ.ഡി. പി യോഗം പന്തളം യൂണിയന്റെയും ശാഖായോഗങ്ങളുടെയും ആഭിമുഖ്യത്തിൽ മഹാസമാധി​ദ്റനാചരണം ഇന്ന് നടക്കും. രാവിലെ യൂണിയൻ അസ്ഥാനമന്ദിരത്തിലെ ഗുരുമണ്ഡപത്തിൽ മഹാശാന്തിഹവനം, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി,
സമൂഹപ്രാർത്ഥന എന്നിവ ഉണ്ടാകും. 8.30 ന് യൂണിയൻ സെക്രട്ടറി
ഡോ. എ.വി. ആനന്ദരാജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി ഭദ്രദീപ പ്രകാശനം നിർവഹിക്കും. വൈസ് പ്രസിഡന്റ് റ്റി.കെ.വാസവൻ മഹാസമാധി സന്ദേശം നൽകും. ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, എസ് ആദർശ്, രേഖാ അനിൽ, വി.കെ.രാജു, അനിൽ ഐസെറ്റ്, സുകു സുരഭി ,കെ.ശിവരാമൻ, ഡോ.പുഷ്പാകരൻ, ദിലീപ് പെരുമ്പുളിക്കൽ, എന്നിവർ സംസാരിക്കും.